Thursday, October 7, 2010



വിശപ്പും ദാഹവും ഏറെക്കുറെ ഒന്നിച്ചുണ്ടാകുന്ന അവസ്ഥകളാണ്. പക്ഷേ, മലയാളിക്ക് വിശപ്പില്ല, ദാഹമേയുള്ളൂ എന്നതാണ് സ്ഥിതി. ഒന്നും ഭക്ഷിച്ചില്ലെങ്കിലും 'കുടി'ച്ചിരിക്കണം. അതിനാലാവാം 'മദ്യമില്ലാതെന്ത് ആഘോഷം' എന്നിടത്തേക്ക് മലയാളി എത്തിയത്. ഇക്കഴിഞ്ഞ ഓണത്തിന് കോടിക്കണക്കിന് രൂപയുടെ മദ്യമാണ് മലയാളി കുടിച്ചു തീര്‍ത്തത്. മണല്‍ വാരി പുഴകള്‍ വറ്റുന്ന ഇക്കാലത്തും മദ്യപ്പുഴ കേരളത്തില്‍ ഒഴുകുക തന്നെ. ആഘോഷ വേളകള്‍ക്കു മേല്‍ ഉരുള്‍പൊട്ടിയൊഴുകുന്ന മദ്യമില്ലാതെ വയ്യ എന്ന സ്ഥിതിയിലേക്ക് കാലം മാറിപ്പോവുന്നു. മദ്യപ്പെരും പെയ്ത്തില്‍ ഉള്ളവന്റെയും ഇല്ലാത്തവന്റെയും കാശു കൊണ്ട് സര്‍ക്കാര്‍ ഖജനാവുകള്‍ നിറയുന്നു. 'കാണം വിറ്റും കള്ളുണ്ണണം'....

Tuesday, September 7, 2010


Saikatham September 2010



വൃത്തിയും വെടിപ്പുമുള്ള ഒരു ജീവിതത്തെ കുറിച്ച്‌ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ആ ചകിരിത്തുണ്ട്‌, ഉപ്പയുടെ സമ്മാനം അദ്ദേഹം കൊണ്ടു നടന്നു. ജീവിതവൃത്തി എന്ന വാക്കിന്‌ അലങ്കാരമിട്ടു കൊണ്ട്‌ ഒരു മിസ്‌വാക്കിന്റെ ജീവചരിത്രം അങ്ങനെ ഉണ്ടായി. ഇങ്ങനെ ഒരിക്കല്‍ തന്റെ ജീവിതം എഴുതപ്പെടുമെന്ന്‌ ഒരിക്കല്‍ പോലും കരുതിയിട്ടില്ലാത്ത ഒരു മനുഷ്യന്‍ എന്തിനാകും മുപ്പത്താറു കൊല്ലങ്ങള്‍ ആ മിസ്‌വാക്ക്‌ സൂക്ഷിച്ചു വച്ചത്‌ 36 കൊല്ലം........

നിലവിൽ മുരുകൻ കാട്ടാകടയും കുരീപ്പുഴ ശ്രീകുമാറും ഡി വിനയ ചന്ദ്രനും മധുസൂദനൻ നായരും ആണ്  കേരളത്തിൽ ഏറ്റവും അധികം സഞ്ചരിച്ച് നിരന്തരം കവിത ചെല്ലുന്നവർ എന്നു തോന്നുന്നു. മുരുകൻ കാട്ടാകടയും മധുസൂദനൻ നായരും ചൊൽകവിത കുംടുംബത്തിൽ വൈകിയെത്തിയ വസന്തങ്ങളാണ്. കേരളത്തിൽ കവിതാപ്രേമം തലക്കു പിടിച്ചിരിക്കുന്നത് ആർക്കാണ് എന്ന് വ്യക്തമായ് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഏറ്റവും അധികം കവിയരങ്ങുകൾ നടക്കുന്നത് കണ്ണൂർ കാസർകോട് ജില്ലകളിലാണെന്നാണ് ..

ലേഖനം

കവിത

Wednesday, August 11, 2010


Saikatham August 2010


 
"കൈകളില്ലാത്തവന്‍ എങ്ങനെ ആഹാരം കഴിക്കുമെന്നോര്‍ത്തല്ല അവനിനിയെങ്ങനെ ആയുധമുപയോഗിക്കും എന്നോര്‍ത്താണ് എന്റെ ദു:ഖം"  ഇതൊരു കവിതയാണ്. ഏതൊരു നല്ല  കവിതയും ജീവിതത്തിന്റെ ഏതെങ്കിലുമൊരു അനുഭവത്തില്‍ നിന്നാണ് പലപ്പോഴും ഉരുത്തിരിയുന്നത് . കവിതയെക്കുക്കുറിച്ച് പറയാനല്ല, മുകളില്‍ ഒരു കവിത കുറിച്ചത്. മറിച്ച് ഒരു മനുഷ്യന്റെ കൈ എങ്ങനെയാണ് ആയുധത്തിന് ഇരയാവുന്നത് എന്ന് സൂചിപ്പിക്കാനാണ്. ഇപ്പോള്‍ തീര്‍ച്ചയായും ആ വരികള്‍ എഴുതിയ കവി ദുഖിക്കുന്നുണ്ടാവണം. കൈകള്‍ ഛേദിക്കപ്പെട്ട മനുഷ്യന്‍ ഇനിയെങ്ങനെ ആഹാരം കഴിക്കുമെന്നോര്‍ത്ത് ആ കവി ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാകണം, തീര്‍ച്ച. കുറ്റം ചെയ്ത അവയവം ഛേദിക്കുക എന്നത് ഒരു ജനാധിപത്യരാജ്യത്തിനും, എന്തിന് ഒരു വേടനുപോലും യോജിച്ചതല്ല. മനസ്സിലെ കാടത്തത്തിന്റെ ഏറ്റവും നീചമായ രൂപമാണത്. ഒരു കിളി അമ്പേറ്റ് പിടഞ്ഞപ്പോള്‍ ഹൃദയം നൊന്ത ആദര്‍ശം പാഠപുസ്തകങ്ങളില്‍ നിന്ന് ഇപ്പോഴും നിശബ്ദമായും, ചിലപ്പോള്‍ നിലവിളിയായും ഉയരുന്നുണ്ട്. എന്നാല്‍ നമ്മുടെ കാതുകള്‍ ബധിരങ്ങളായിരിക്കുന്നു. ഉത്തരം പറയുന്നത് ആയുധങ്ങളാകുമ്പോള്‍ നഷ്ടപ്പെടുന്നത് സംവാദത്തിനുള്ള ഇടങ്ങളാണ്. ഒരു വാക്ക് കൊണ്ട് ചീത്തയാകുന്നതല്ല, ഒരു സമൂഹവും. അതിനെ തിരിച്ചറിയാനും ചീത്തയാണെങ്കില്‍ തിരുത്താനുമാണ് എല്ലാ ഗ്രന്ഥങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത്.





Sunday, July 4, 2010


Saikatham July 2010 Contents



 
പാവല്‍ കണ്ടങ്ങളില്‍ എക്കാലക്സും, ഫ്യൂറിഡാനും  വെള്ളത്തില്‍ കൂട്ടിക്കുഴച്ച് പലയിടങ്ങളില്‍ വെച്ചും ഈച്ചകളെ ആകര്‍ഷിച്ച് കൊല്ലുകയാണ് പതിവുരീതി. തേയില, കാപ്പി, ഏലം തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാനും എക്കാലക്സും, ഫ്യൂറിഡാനും തളിക്കുന്നുണ്ട്. ഫോറേറ്റ്, തിമറ്റ്, റൌണ്ടപ്പ് എന്നിവയും കൂടെയുണ്ട്. ഇവ തോടുകളിലും കിണറുകളിലും എത്തി തോട്ടം മേഖലകളില്‍ കാന്‍സര്‍ രോഗികളൂടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഇത്തരം വിഷക്കൂട്ടുകള്‍ തൊണ്ണൂറായിരം ലിറ്റര്‍ ഉപയോഗിക്കുന്നുണ്ടത്രേ!

Saikatham July 2010 Amukham








ജീവിതം മുന്തിരിച്ചാറ് പോലെ ആസ്വദിക്കാന്‍ ഇപ്പോള്‍ ആര്‍ക്കാണ് കഴിയുക.രാഷ്ട്രീയക്കാരനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.ജീവിതത്തെ മരണത്തേക്കാള്‍ ഭയക്കുന്ന ഒരവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്.ഇവിടെ നീതി,സാമൂഹിക സമത്വം തുടങ്ങിയയൊക്കെ വില്‍പ്പനച്ചക്ക് മാത്രമായിത്തീര്‍ന്നിരിക്കുന്നു. നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രമാണ്.ഒരു രാജ്യത്തെ ജനത അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നം സ്വത്വ പ്രശ്നമല്ല,അന്നത്തെക്കുറിച്ചുള്ളതാണ്.വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു.അതിനെ ഇല്ലായ്മ ചെയ്യുകയാണ് ഭരണകൂടം സാധാരണക്കാരന് കൊടുക്കുന്ന സുരക്ഷിതത്വം.എന്നാല്‍ പണമുള്ളവന്‍ തിന്നുന്ന അന്നത്തിന്റെ മണം ശ്വസിച്ചാണ് 90 ശതമാനം ജനങ്ങളും കഴിയുന്നത്.പണപ്പെരുപ്പം 17 ശതമാനമായി ഉയര്‍ന്നു.ഇന്ധനവില ഉയര്‍ന്നു.മാറാ രോഗങ്ങള്‍ പറന്നു നടക്കുന്നു.നമ്മള്‍ വാഗ്ദാനങ്ങള്‍ കൊണ്ട് ചതിക്കപ്പെട്ടവരാകുന്നു.യഥാര്‍ത്ത രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നവരും ദരിദ്രന്റെ അന്നത്തെക്കുറിച്ച് ചിന്തിക്കുന്നവരുമാണ് ലോകത്തിന് വേണ്ടത്.സാഹിത്യത്തില്‍ നിന്നും വിശപ്പ് അപ്രത്യക്ഷമായതു പോലെ ജീവിതത്തില്‍ നിന്നും വിശപ്പ് അപ്രത്യക്ഷമായാല്‍ മാത്രമേ ജീവിതത്തിന് മധുരമുണ്ടാകൂ.



Wednesday, June 16, 2010


Saikatham June 2010 Contents

ആഗോളാടിസ്ഥാനത്തില്‍ തന്നെ മത നിരപേക്ഷ ജനാധിപത്യത്തിന്റെ മറ്റൊരു പ്രധാനവെല്ലുവിളിയായി വളര്‍ന്നുകൊണ്ടിരിക്കുന്നത് വര്‍‌ഗ്ഗീയതയും ഭീകരതയുമാണ്‌. ജനാധിപത്യത്തിന്‌ ഭീഷണിയായി വളര്‍ന്നു വന്ന വര്‍ഗ്ഗിയമാ, പ്രാദേശികമോ, ഭാഷാപരമോ ആയുള്ള വേര്‍തിരിവുകള്‍ പ്രതിലോമകരമായ രാഷ്ട്രീയമായി പരിണമിച്ചതിന്റെ കാരണവും ചരിത്രവും ഈ വിഷയത്തില്‍ ആദ്യമായ് പരിശോധിക്കെണ്ടതുണ്ട്. ജനാധിപത്യം എന്ന മൂല്യ സങ്കല്‌പം മൂന്നാംലോകരാജ്യങ്ങളുടെ വിമോചന സങ്കല്‌പമായി മാറുന്നത് കോളണിവാഴ്ചയുടെ അന്തിമഘട്ടത്തോടടുത്താണ്‌. 
 പ്രവാസകാലത്തിനിടയില്‍ ആടുകള്‍ക്കിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടുപോയ ഒരു മനുഷ്യന്റെ കഷ്ടപ്പാടുകളുടെയും സങ്കടത്തിന്റെയും അതേസമയം അതിജീവനത്തിന്റെയും കഥ പറയുന്ന ആടു ജീവിതം ബെന്യാമിന്‍ എന്ന എഴുത്തുകാരനേയും മലയാള സാഹിത്യത്തേയും കൂടുതല്‍ സമ്പന്നമാക്കിയിരിക്കുന്നു. ഒരു മനുഷ്യന്‍ ഒറ്റയ്ക്കായിപ്പോയാല്‍ അവന്‍ എങ്ങനെ ആ ജീവിതത്തെ നേരിടും ഒരുവന്‍ എപ്പോഴാണ്‌ ശരിക്കും ദൈവത്തിന്റെ സാന്നിദ്ധ്യം തേടുന്നത്‌ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുന്ന നോവലിലെ കഥാപാത്രം ജീവിച്ചിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണെന്നത് സത്യത്തോട് ഏറെ അടുത്തു നില്‍ക്കുന്നു

Saikatham June 2010 Amukham


 സാംസ്‌കാരികമായി നോക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള സംസ്ഥാനങ്ങളില്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കും കേരളം. ഉയര്‍ന്ന സാക്ഷരതാ നിരക്കും സമ്പന്നമായ സാഹിത്യ സംസ്‌കാരവും ആരോഗ്യകരമായ ജനാധിപത്യ സംവിധാനവും മുഖമുദ്രയായിരുന്ന നമ്മുടെ സംസ്ഥാനത്തിന് ഭാവിയില്‍ അസഹിഷ്ണുതയുടെ തലസ്ഥാനമായാണോ അറിയപ്പെടേണ്ടി വരുമോ എന്ന ഭീതി അസ്ഥാനത്തല്ല എന്നു തെളിയിക്കുന്നതാണ് കുറച്ചു കാലമായി നമ്മുടെ സാമൂഹ്യ മണ്ഡലത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍. ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്രിമിനല്‍ സംഭവങ്ങള്‍ വാര്‍ത്തകളായി മാത്രം അറിഞ്ഞ നമുക്ക് അതിന്റെ ചില മിനിയേച്ചര്‍ പതിപ്പുകള്‍ കാണേണ്ട ഗതികേടും വന്നിരിക്കുന്നു. ഈ ചങ്ങലയുടെ ഒടുവിലത്തെ കണ്ണിയാണ് സി ആര്‍ നീലകണ്ഠന്‍ സംഭവം. ആശയത്തെ ആശയം കൊണ്ടും പ്രവൃത്തിയെ സംശുദ്ധമായ പ്രവൃത്തി കൊണ്ടും എതിരിടുന്ന ആര്‍ജവത്തിന്റെ സംസ്‌കാരം കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ രംഗത്തു മാത്രമല്ല, സാംസ്‌കാരിക മേഖലയിലും ഈ അസഹിഷ്ണുതയുടെ അടയാളങ്ങള്‍ പതിയെപ്പതിയെ തെളിയുന്നത് ആശങ്കയോടെ കണ്ടു നില്‍ക്കേണ്ടി വരുന്ന ഗതികേടിലാണ് നാമിന്ന്. നമ്മുടെ ആശയങ്ങളും മറ്റൊരാളുടെ ആശയങ്ങളും, അവ തമ്മിലുള്ള സമവായം അല്ലെങ്കില്‍ ആരോഗ്യകരമായ വൈരുദ്ധ്യം എന്നിടത്ത് നമ്മുടെ ആശയവും അന്യന്റെ ആശയവും, അവ തമ്മിലുള്ള ഒരിക്കലും നികത്താനാകാത്ത അകലം എന്ന നില വരുന്നു. 
ജനാധിപത്യം എന്നത് ഒരു ഭരണ സംവിധാനം മാത്രമല്ല. ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിയേണ്ട ഒരു സംസ്‌കാരം കൂടിയാണ്. ഏറ്റവും സൂക്ഷ്മമായ മനുഷ്യ ബന്ധങ്ങളില്‍ പോലും പ്രതിഫലിക്കേണ്ട അത് ബ്രഹത്തായ മണ്ഡലങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ അസ്വസ്ഥതയുടെ വാര്‍ത്തകള്‍ക്ക് നാം ചെവി കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. സ്വയം അറിയാതെയെങ്കിലും നാം അതിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു എന്നിടത്താണ് ഈ ദുരന്തം പൂര്‍ത്തിയാകുന്നത്. ഒരു മാറിനടപ്പ് അസാധ്യമല്ല, അനിവാര്യം തന്നെയാണെന്നിരിക്കേ ആര്‍ക്കു വേണ്ടിയാണ് നാം ഈ സംഘര്‍ഷങ്ങളുടെ അഗ്നി ഭക്ഷിക്കുന്നത്‌.

Saikatham May 2010 Contents


|  സൈകതം മെയ് 2010   |   ലക്കം - 2   |   പുസ്തകം - 1  |

ലേഖനം
വി. മുസഫര്‍ അഹമ്മദ്‌

ചില വര്‍ഷങ്ങളായി മരുഭൂമിയുടെ ഉള്ളറകള്‍ തേടി അലയവേ അതിന്റെ നിഗൂഡതയും പൗരാണികതയും തന്നെയാണ്‌ ആകര്‍ഷിച്ചു പോന്നത്‌. ഒരു പക്ഷെ അതിലും പൗരാണികമായത്‌ ജലമാണെന്നാണ്‌ ശാസ്‌ത്രം പറയുന്നത്‌. കടല്‍ പിന്‍വാങ്ങിയ ഇടത്താണ്‌ മരുഭൂമിയുണ്ടായത്‌ എന്ന്‌ സിദ്ധാന്തം വളരെ പ്രബലവുമാണ്‌. പഴക്കമുള്ളതിനെയെല്ലാം പുതുതലമുറയിലുള്ളവര്‍ തള്ളിക്കളയുന്നുവെന്ന്‌ ഒരിക്കല്‍ ചൂണ്ടിക്കാട്ടവേ, മലയാളത്തിന്റെ എക്കാലത്തേയും മഹാനായ എഴുത്തുകാരന്‍ ബഷീര്‍ പറയുകയുണ്ടായി, ജലം ഏറ്റവും പഴയ വസ്‌തുവാണ്‌, പുതുതലമുറക്കാര്‍ക്ക്‌ പഴയത്‌ വേണ്ട എന്നാണെങ്കില്‍ അവര്‍ വെള്ളം കുടിക്കാതെ തങ്ങളുടെ പുതുമക്കുവേണ്ടിയുള്ള വാദഗതി ഉറപ്പിക്കട്ടെയെന്ന്‌. പഴയ കാലത്തേ മനുഷ്യന്‌ ദാഹിച്ചിരുന്നുവെന്നാണ്‌ ബഷീര്‍ അതിലൂടെ പറഞ്ഞത്‌. ഇന്നത്തെ മനുഷ്യനും ദാഹിക്കുന്നുവനാണ്‌.

  

 
ലേഖനം കഥ
മരണസഹായി
ദേവദാസ് വി. എം.
ആര്‍ക്കും വേണ്ടാത്ത
കുട്ടികളുടെ മാനിഫെസ്റ്റോ
നീലക്കുറിഞ്ഞികള്‍
പൂക്കാത്തതെന്തുകൊണ്ട്
 

കവിത
എസ്. കലേഷ് മഴ


സുനില്‍ കുമാര്‍ എം. എസ്. കുട്ടി

പ്രദീപ് പേരശ്ശന്നൂര്‍.


ക്രിസ്‌പിന്‍ ജോസഫ്‌, ബിനു എം പള്ളിപ്പാട്






കാര്‍ട്ടൂണ്‍

Saikatham May 2010 Aamukham

വിലയ്ക്കു വാങ്ങാം എന്നത് ബിമല്‍ മിത്രയുടെ നോവല്‍ മാത്രമല്ല, പുതിയ കാലത്തിന്റെ കീവേഡ് ആണ്. വിപണന സാധ്യതയുടേയും ഉപഭോഗ സാധ്യതകളുടേയും ഇടയ്ക്കു കുടുങ്ങിപ്പോയാല്‍ ജീവിതം അവിടെ സ്തബ്ധമാകും. നിശ്ശബ്ദമാകും. ഇവയുടെ നൈരന്തര്യമാണ് അസ്തിത്വമെന്നത് ഒരു പാഠപുസ്തകത്തിലും കിട്ടാത്ത അറിവ്. 


കലയും കായികവിനോദങ്ങളുമൊക്കെ മനുഷ്യന്റെ ഹൃദയശുദ്ധീകരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന കാഴ്ചപ്പാടിനെ പൂച്ചക്കുഞ്ഞുങ്ങളെ നാടുകടത്തും പോലെ ഉപേക്ഷിക്കേണ്ട ഗതികേടിലാണു നമ്മളിന്ന്. ആ ചിന്തയില്‍ അവസാന ആണിയടിക്കുകയായിരുന്നു ഐ പി എല്‍ വിവാദങ്ങള്‍. കളിയുടെ സൗന്ദര്യ ശാസ്ത്രമോ ആഹ്ലാദ മേഖലകളോ അല്ല, പണക്കൊഴുപ്പും രാഷ്ട്രീയ സ്വാധീനവുമാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് നമ്മളെ ഒന്നു കൂടി ബോധ്യപ്പെടുത്തി ആ വിവാദങ്ങള്‍. ക്രിക്കറ്റ് പോലെ വശ്യതയാര്‍ന്നതോ പണം ഉള്‍പ്പെട്ടതോ അല്ല കല എന്നതു കൊണ്ടു മാത്രം ഒരൊറ്റപ്പെട്ട തുരുത്തു പോലെ അത് നിലനില്‍ക്കുന്നു. വല്ലപ്പോഴും ചില പച്ചപ്പുകള്‍ ഉയിര്‍ത്തെണീക്കുന്നു. അല്ലായിരുന്നു എങ്കില്‍ ഓരോ വാക്കും കച്ചവട വസ്തുക്കളായേനെ.. ഒാരോ ബിംബത്തിനും ചരക്കുകളുടെ സ്വഭാവം കൈ വന്നേനേ..

വിരല്‍ ചൂണ്ടേണ്ടേ .. ഒരിക്കലെങ്കിലും, മനുഷ്യത്വം മാഞ്ഞു പോകുന്ന ഈ ലോകത്തിനു നേരേ...




CLICK HERE TO READ

Saikatham April 2010 Contents


||   ഏപ്രില്‍ 2010   |   ലക്കം - 1   |   പുസ്തകം - 1   ||


 




ലേഖനം
കഥ                           

രഘുനാഥന്‍ പറളി

മിന്നല്‍ പിണര്‍, വിളി
കവിത
എഴുത്തനുഭവം

Saikatham April 2010 Amukham




വായനയുടേയും എഴുത്തിന്റേയും ഒരു പുതു വസന്തമാണ്‌ ഇതെന്നു പറഞ്ഞാല്‍ വിയോജിപ്പിന്റെ സ്വരങ്ങള്‍ ഉയരുന്നത്‌ ഒരിടത്തു നിന്നു മാത്രമാകില്ല. ആശയക്കുഴപ്പങ്ങളുടേയും സൃഷ്ടിപരമായ സന്ദിഗ്‌ധതകളുടേയും ഇക്കാലത്ത്‌ ഗൃഹാതുരമായ ഒരു നഷ്ടബോധത്തില്‍ കാല്‍പനികമായി അഭിരമിക്കാനായിരിക്കും നമുക്കു താല്‍പര്യവും. ശരിയാണ്‌. രചനയില്‍ വലിയ മാറ്റങ്ങളുടെ, വലിയ വിസ്‌മയങ്ങളുടെ കാലം കഴിഞ്ഞിരിക്കാം. ആ വിസ്‌മയങ്ങള്‍ വായനയിലും പ്രകടമാകുന്നുണ്ടാകും. പക്ഷേ ചെറിയ വിപ്ലവങ്ങളെ, ആവിഷ്‌കാര മാധ്യമങ്ങളില്‍ വന്ന അഭൂതപൂര്‍വമായ വൈവിധ്യങ്ങളെ കാണാതിരിക്കാന്‍ നമുക്കാവില്ല. പൊതുസമൂഹത്തിന്റെ ജനാധിപത്യ സ്വഭാവത്തില്‍ എത്ര കുറവു വന്നാലും എഴുത്തിലും വായനയിലും ജനാധിപത്യ ബോധത്തിന്റെ പുത്തനുണര്‍വാണു ദൃശ്യമാകുന്നത്‌. സ്വന്തം രചന പ്രസിദ്ധീകരിച്ചു കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു തലമുറയിലെ അംഗങ്ങള്‍ക്ക്‌ പതിയെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. സാങ്കേതികതയുടെ ഏറ്റവും സൃഷ്ടിപരമായ ഒരു ധര്‍മ്മം ഒരുപക്ഷേ വായനയുടേയും എഴുത്തിന്റേയും പരിമിതമായ ലോകത്തെ വികസിപ്പിച്ചു, അതിന്‌ ആകാശത്തോളം വ്യാപ്‌തി നല്‍കി എന്നതായിരിക്കാം. സ്വന്തം രചന പ്രസിദ്ധീകരിക്കാന്‍ ആരുടെയെങ്കിലും ഇഷ്ടത്തേയും താല്‍പര്യങ്ങളേയും അമിതമായി ആശ്രയിക്കേണ്ട അവസ്ഥയില്‍ നിന്ന്‌ മനസ്സിലുള്ളത്‌ ലോകത്തിന്റെ ഏതു മൂലയിലും എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികത അവരുടെ ഭാവനയ്‌ക്കു സഞ്ചാരപാത നല്‍കിയിരിക്കുന്നു. വായനക്കാര്‍ക്കും അവര്‍ക്കു താല്‍പര്യമുള്ള സാഹിത്യം താല്‍പര്യമുള്ള സമയത്ത്‌, താല്‍പര്യമുള്ളത്ര തവണ വായിക്കാം. അവനവന്‍ പ്രസാധകന്‍ എന്ന പ്രവണതയുടെ ഗുണ-ദോഷങ്ങളെ കുറിച്ച്‌ എത്ര ചര്‍ച്ചകള്‍ നടന്നാലും മാറുന്ന കാലത്തിന്റെ മാധ്യമങ്ങള്‍ നല്‍കുന്ന സാധ്യത കാണാതിരിക്കാനാവില്ല തന്നെ. വൈവിധ്യമാര്‍ന്ന ചിന്തകള്‍, ഒന്നിനൊന്നു വ്യത്യസ്‌തമായ രചനാശൈലികള്‍... ഇതിനെല്ലാമുപരി നിര്‍ഭയമായ ആവിഷ്‌കാരം... സെന്‍സര്‍ഷിപ്പു കൊണ്ടു കടിഞ്ഞാണിടാന്‍ ഒരു കാലത്തും കഴിയാത്ത സൃഷ്ടിപരതയുടെ ഈ ആഘോഷത്തെ വസന്തം എന്നല്ലാതെ എന്താണു വിശേഷിപ്പിക്കുക.