Wednesday, June 16, 2010

Saikatham May 2010 Aamukham

വിലയ്ക്കു വാങ്ങാം എന്നത് ബിമല്‍ മിത്രയുടെ നോവല്‍ മാത്രമല്ല, പുതിയ കാലത്തിന്റെ കീവേഡ് ആണ്. വിപണന സാധ്യതയുടേയും ഉപഭോഗ സാധ്യതകളുടേയും ഇടയ്ക്കു കുടുങ്ങിപ്പോയാല്‍ ജീവിതം അവിടെ സ്തബ്ധമാകും. നിശ്ശബ്ദമാകും. ഇവയുടെ നൈരന്തര്യമാണ് അസ്തിത്വമെന്നത് ഒരു പാഠപുസ്തകത്തിലും കിട്ടാത്ത അറിവ്. 


കലയും കായികവിനോദങ്ങളുമൊക്കെ മനുഷ്യന്റെ ഹൃദയശുദ്ധീകരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന കാഴ്ചപ്പാടിനെ പൂച്ചക്കുഞ്ഞുങ്ങളെ നാടുകടത്തും പോലെ ഉപേക്ഷിക്കേണ്ട ഗതികേടിലാണു നമ്മളിന്ന്. ആ ചിന്തയില്‍ അവസാന ആണിയടിക്കുകയായിരുന്നു ഐ പി എല്‍ വിവാദങ്ങള്‍. കളിയുടെ സൗന്ദര്യ ശാസ്ത്രമോ ആഹ്ലാദ മേഖലകളോ അല്ല, പണക്കൊഴുപ്പും രാഷ്ട്രീയ സ്വാധീനവുമാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് നമ്മളെ ഒന്നു കൂടി ബോധ്യപ്പെടുത്തി ആ വിവാദങ്ങള്‍. ക്രിക്കറ്റ് പോലെ വശ്യതയാര്‍ന്നതോ പണം ഉള്‍പ്പെട്ടതോ അല്ല കല എന്നതു കൊണ്ടു മാത്രം ഒരൊറ്റപ്പെട്ട തുരുത്തു പോലെ അത് നിലനില്‍ക്കുന്നു. വല്ലപ്പോഴും ചില പച്ചപ്പുകള്‍ ഉയിര്‍ത്തെണീക്കുന്നു. അല്ലായിരുന്നു എങ്കില്‍ ഓരോ വാക്കും കച്ചവട വസ്തുക്കളായേനെ.. ഒാരോ ബിംബത്തിനും ചരക്കുകളുടെ സ്വഭാവം കൈ വന്നേനേ..

വിരല്‍ ചൂണ്ടേണ്ടേ .. ഒരിക്കലെങ്കിലും, മനുഷ്യത്വം മാഞ്ഞു പോകുന്ന ഈ ലോകത്തിനു നേരേ...




CLICK HERE TO READ

No comments:

Post a Comment