Sunday, July 4, 2010

Saikatham July 2010 Amukham








ജീവിതം മുന്തിരിച്ചാറ് പോലെ ആസ്വദിക്കാന്‍ ഇപ്പോള്‍ ആര്‍ക്കാണ് കഴിയുക.രാഷ്ട്രീയക്കാരനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.ജീവിതത്തെ മരണത്തേക്കാള്‍ ഭയക്കുന്ന ഒരവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്.ഇവിടെ നീതി,സാമൂഹിക സമത്വം തുടങ്ങിയയൊക്കെ വില്‍പ്പനച്ചക്ക് മാത്രമായിത്തീര്‍ന്നിരിക്കുന്നു. നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രമാണ്.ഒരു രാജ്യത്തെ ജനത അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നം സ്വത്വ പ്രശ്നമല്ല,അന്നത്തെക്കുറിച്ചുള്ളതാണ്.വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു.അതിനെ ഇല്ലായ്മ ചെയ്യുകയാണ് ഭരണകൂടം സാധാരണക്കാരന് കൊടുക്കുന്ന സുരക്ഷിതത്വം.എന്നാല്‍ പണമുള്ളവന്‍ തിന്നുന്ന അന്നത്തിന്റെ മണം ശ്വസിച്ചാണ് 90 ശതമാനം ജനങ്ങളും കഴിയുന്നത്.പണപ്പെരുപ്പം 17 ശതമാനമായി ഉയര്‍ന്നു.ഇന്ധനവില ഉയര്‍ന്നു.മാറാ രോഗങ്ങള്‍ പറന്നു നടക്കുന്നു.നമ്മള്‍ വാഗ്ദാനങ്ങള്‍ കൊണ്ട് ചതിക്കപ്പെട്ടവരാകുന്നു.യഥാര്‍ത്ത രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നവരും ദരിദ്രന്റെ അന്നത്തെക്കുറിച്ച് ചിന്തിക്കുന്നവരുമാണ് ലോകത്തിന് വേണ്ടത്.സാഹിത്യത്തില്‍ നിന്നും വിശപ്പ് അപ്രത്യക്ഷമായതു പോലെ ജീവിതത്തില്‍ നിന്നും വിശപ്പ് അപ്രത്യക്ഷമായാല്‍ മാത്രമേ ജീവിതത്തിന് മധുരമുണ്ടാകൂ.



No comments:

Post a Comment