വിശപ്പും ദാഹവും ഏറെക്കുറെ ഒന്നിച്ചുണ്ടാകുന്ന അവസ്ഥകളാണ്. പക്ഷേ, മലയാളിക്ക് വിശപ്പില്ല, ദാഹമേയുള്ളൂ എന്നതാണ് സ്ഥിതി. ഒന്നും ഭക്ഷിച്ചില്ലെങ്കിലും 'കുടി'ച്ചിരിക്കണം. അതിനാലാവാം 'മദ്യമില്ലാതെന്ത് ആഘോഷം' എന്നിടത്തേക്ക് മലയാളി എത്തിയത്. ഇക്കഴിഞ്ഞ ഓണത്തിന് കോടിക്കണക്കിന് രൂപയുടെ മദ്യമാണ് മലയാളി കുടിച്ചു തീര്‍ത്തത്. മണല്‍ വാരി പുഴകള്‍ വറ്റുന്ന ഇക്കാലത്തും മദ്യപ്പുഴ കേരളത്തില്‍ ഒഴുകുക തന്നെ. ആഘോഷ വേളകള്‍ക്കു മേല്‍ ഉരുള്‍പൊട്ടിയൊഴുകുന്ന മദ്യമില്ലാതെ വയ്യ എന്ന സ്ഥിതിയിലേക്ക് കാലം മാറിപ്പോവുന്നു. മദ്യപ്പെരും പെയ്ത്തില്‍ ഉള്ളവന്റെയും ഇല്ലാത്തവന്റെയും കാശു കൊണ്ട് സര്‍ക്കാര്‍ ഖജനാവുകള്‍ നിറയുന്നു. 'കാണം വിറ്റും കള്ളുണ്ണണം'....