Tuesday, September 7, 2010


Saikatham September 2010



വൃത്തിയും വെടിപ്പുമുള്ള ഒരു ജീവിതത്തെ കുറിച്ച്‌ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ആ ചകിരിത്തുണ്ട്‌, ഉപ്പയുടെ സമ്മാനം അദ്ദേഹം കൊണ്ടു നടന്നു. ജീവിതവൃത്തി എന്ന വാക്കിന്‌ അലങ്കാരമിട്ടു കൊണ്ട്‌ ഒരു മിസ്‌വാക്കിന്റെ ജീവചരിത്രം അങ്ങനെ ഉണ്ടായി. ഇങ്ങനെ ഒരിക്കല്‍ തന്റെ ജീവിതം എഴുതപ്പെടുമെന്ന്‌ ഒരിക്കല്‍ പോലും കരുതിയിട്ടില്ലാത്ത ഒരു മനുഷ്യന്‍ എന്തിനാകും മുപ്പത്താറു കൊല്ലങ്ങള്‍ ആ മിസ്‌വാക്ക്‌ സൂക്ഷിച്ചു വച്ചത്‌ 36 കൊല്ലം........

നിലവിൽ മുരുകൻ കാട്ടാകടയും കുരീപ്പുഴ ശ്രീകുമാറും ഡി വിനയ ചന്ദ്രനും മധുസൂദനൻ നായരും ആണ്  കേരളത്തിൽ ഏറ്റവും അധികം സഞ്ചരിച്ച് നിരന്തരം കവിത ചെല്ലുന്നവർ എന്നു തോന്നുന്നു. മുരുകൻ കാട്ടാകടയും മധുസൂദനൻ നായരും ചൊൽകവിത കുംടുംബത്തിൽ വൈകിയെത്തിയ വസന്തങ്ങളാണ്. കേരളത്തിൽ കവിതാപ്രേമം തലക്കു പിടിച്ചിരിക്കുന്നത് ആർക്കാണ് എന്ന് വ്യക്തമായ് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഏറ്റവും അധികം കവിയരങ്ങുകൾ നടക്കുന്നത് കണ്ണൂർ കാസർകോട് ജില്ലകളിലാണെന്നാണ് ..

ലേഖനം

കവിത

Wednesday, August 11, 2010


Saikatham August 2010


 
"കൈകളില്ലാത്തവന്‍ എങ്ങനെ ആഹാരം കഴിക്കുമെന്നോര്‍ത്തല്ല അവനിനിയെങ്ങനെ ആയുധമുപയോഗിക്കും എന്നോര്‍ത്താണ് എന്റെ ദു:ഖം"  ഇതൊരു കവിതയാണ്. ഏതൊരു നല്ല  കവിതയും ജീവിതത്തിന്റെ ഏതെങ്കിലുമൊരു അനുഭവത്തില്‍ നിന്നാണ് പലപ്പോഴും ഉരുത്തിരിയുന്നത് . കവിതയെക്കുക്കുറിച്ച് പറയാനല്ല, മുകളില്‍ ഒരു കവിത കുറിച്ചത്. മറിച്ച് ഒരു മനുഷ്യന്റെ കൈ എങ്ങനെയാണ് ആയുധത്തിന് ഇരയാവുന്നത് എന്ന് സൂചിപ്പിക്കാനാണ്. ഇപ്പോള്‍ തീര്‍ച്ചയായും ആ വരികള്‍ എഴുതിയ കവി ദുഖിക്കുന്നുണ്ടാവണം. കൈകള്‍ ഛേദിക്കപ്പെട്ട മനുഷ്യന്‍ ഇനിയെങ്ങനെ ആഹാരം കഴിക്കുമെന്നോര്‍ത്ത് ആ കവി ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാകണം, തീര്‍ച്ച. കുറ്റം ചെയ്ത അവയവം ഛേദിക്കുക എന്നത് ഒരു ജനാധിപത്യരാജ്യത്തിനും, എന്തിന് ഒരു വേടനുപോലും യോജിച്ചതല്ല. മനസ്സിലെ കാടത്തത്തിന്റെ ഏറ്റവും നീചമായ രൂപമാണത്. ഒരു കിളി അമ്പേറ്റ് പിടഞ്ഞപ്പോള്‍ ഹൃദയം നൊന്ത ആദര്‍ശം പാഠപുസ്തകങ്ങളില്‍ നിന്ന് ഇപ്പോഴും നിശബ്ദമായും, ചിലപ്പോള്‍ നിലവിളിയായും ഉയരുന്നുണ്ട്. എന്നാല്‍ നമ്മുടെ കാതുകള്‍ ബധിരങ്ങളായിരിക്കുന്നു. ഉത്തരം പറയുന്നത് ആയുധങ്ങളാകുമ്പോള്‍ നഷ്ടപ്പെടുന്നത് സംവാദത്തിനുള്ള ഇടങ്ങളാണ്. ഒരു വാക്ക് കൊണ്ട് ചീത്തയാകുന്നതല്ല, ഒരു സമൂഹവും. അതിനെ തിരിച്ചറിയാനും ചീത്തയാണെങ്കില്‍ തിരുത്താനുമാണ് എല്ലാ ഗ്രന്ഥങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത്.





Sunday, July 4, 2010


Saikatham July 2010 Contents



 
പാവല്‍ കണ്ടങ്ങളില്‍ എക്കാലക്സും, ഫ്യൂറിഡാനും  വെള്ളത്തില്‍ കൂട്ടിക്കുഴച്ച് പലയിടങ്ങളില്‍ വെച്ചും ഈച്ചകളെ ആകര്‍ഷിച്ച് കൊല്ലുകയാണ് പതിവുരീതി. തേയില, കാപ്പി, ഏലം തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാനും എക്കാലക്സും, ഫ്യൂറിഡാനും തളിക്കുന്നുണ്ട്. ഫോറേറ്റ്, തിമറ്റ്, റൌണ്ടപ്പ് എന്നിവയും കൂടെയുണ്ട്. ഇവ തോടുകളിലും കിണറുകളിലും എത്തി തോട്ടം മേഖലകളില്‍ കാന്‍സര്‍ രോഗികളൂടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഇത്തരം വിഷക്കൂട്ടുകള്‍ തൊണ്ണൂറായിരം ലിറ്റര്‍ ഉപയോഗിക്കുന്നുണ്ടത്രേ!