Tuesday, May 12, 2015



http://www.saikathambooks.com/

saikatham books, Online Books Store, Kerala Book Publisher.


Saikatham Books Inauguration

പൂക്കാതിരിക്കാനെനിക്കാവതില്ലേ - Pookkathirikkan Enikkavathille



മുല്ലപ്പൂവിനേക്കാള്‍ നിലനില്‍ക്കും അതിന്റെ വാസന. വാസനയെക്കാള്‍ നിത്യമാണ് അതിന്റെ ഓര്‍മ്മ. പ്രിയയുടെ കഥകള്‍ ഒരു നൊമ്പരവും മന്ദഹാസവുമായി വായനക്കുശേഷവും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു.
അഷിത
http://www.saikathambooks.com/story/137-pookkathirikkan-enikkavathille-9789382757863.html

കേരളത്തിലെ വിവിധ സമരമുഖങ്ങളില്‍ സമരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചതിന്റെ കുറിപ്പുകളാണിവ. ദേശീയപാത, മുല്ലപ്പെരിയാര്‍, മാലിന്യങ്ങള്‍, ആണവനിലയങ്ങള്‍, കുടിയൊഴിക്കല്‍, ഖനനങ്ങള്‍... ആ സമരങ്ങള്‍ക്ക് കരുത്തുപകരാന്‍ ഈ എഴുത്ത് സഹായകമായിട്ടുണ്ട്. ആ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ലേഖനങ്ങളുടെ സമാഹാരമാണ്.

http://www.saikathambooks.com/essays/132-harithavarthamanangal-9789382757801.html

അനേകം ജന്മങ്ങളിലൂടെയും ജീവിരൂപങ്ങളിലൂടെയും പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന ഉദ്വേഗത്തിന്റെയും അന്വേഷണത്തിന്റെയും അശാന്തിയുടേയും തിരിച്ചറിവിന്റെയും നിശിതമായ രേഖപ്പെടുത്തലാണ് ഗിരിജയ്ക്കു കവിത. ഒരിക്കലും പിടി തരാത്ത പേരില്ലാത്ത ആ സത്ത അവനും അവളുമായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഗിരിജ അതിനെ പ്രണയം എന്നു വിളിക്കുന്നു.

മോഹത്തിന്റെയും വ്യാമോഹത്തിന്റെയും
ജനിതക ഘടകങ്ങളെ
രക്തത്തില്‍ വായിക്കുന്ന കവിതാപുസ്തകം
http://www.saikathambooks.com/poems1/136-irupakshampeduminduvalla-njan-9789382757849.html
http://saikathambooks.com/

Wednesday, June 15, 2011

നവിധി എന്ന വാക്കിന്റെ അര്‍ത്ഥം ഏറ്റവും മൂര്‍ത്തമായി പ്രകടമായത് ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പി ലായിരിക്കും. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഓരോ മുന്നണിയെയായി ജയിപ്പിച്ചു വിടുന്ന ജനങ്ങള്‍ ഇത്തവണ ഒന്നു മാറിച്ചിന്തിച്ചു. ആരു വന്നാലെന്ത് എന്ന നിസ്സംഗ ഭാവത്തിനു പകരം രാഷ്ട്രീയവും സാമൂഹികവുമായ ചലനങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കാന്‍ തുടങ്ങി അവര്‍. ഈ മാറ്റത്തിന്റെ ഒത്സുക്യം തന്നെയാണ് ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തില്‍ പ്രകടമായതും. ബംഗാളില്‍ ഭരണ വിരുദ്ധ വികാരം മമതാ ബാനര്‍ജിക്ക് വന്‍ ഭൂരിപക്ഷമായപ്പോള്‍ യു ഡി എഫിന് മൂന്നു സീറ്റുകളുടെ ഭൂരിപക്ഷം കിട്ടിയത് ജനതയുടെ ചിന്തയുടെ തിളക്കം തന്നെയാണു കാണിക്കുന്നത്. പൊതുജനം കഴുതയാണെന്ന വാദം ഇനിയെങ്കിലും തിരുത്തുമോ?